Mammootty's Masterpiece Will Be A Mass Entertainer
മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ക്രിസ്മസ് റിലീസിനൊരുങ്ങുന്ന മാസ്റ്റര്‍പീസ് കിടിലന്‍ ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ പത്ത് സംഘട്ടന രംഗങ്ങളാണത്രെ ഉള്ളത്. അഞ്ച് സ്റ്റണ്ട് മാസ്റ്റര്‍മാരാണ് ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കനല്‍ കണ്ണന്‍, മാഫിയ ശശി, സ്റ്റണ്ട് സില്‍വ, ജോളി മാസ്റ്റര്‍, സിരുത്തൈ ഗണേഷ് എന്നിവരാണ് ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ ഉണ്ണിമുകുന്ദന്‍ വേഷമിടുന്നുണ്ട്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു വമ്പൻ ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.